Automobile

മുഖം മിനുക്കാനൊരുങ്ങി സുസുക്കി ജിംനി; പുതിയതായി എത്തുന്നത് ഈ ഫീച്ചറുകൾ | Suzuki Gimny

ബോക്സി ലുക്കിൽ മാറ്റമുണ്ടായിരിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ

ആ​ഗോള വിപണിയിൽ ശ്രദ്ധ നേടിയ വാഹനമാണ് സുസുക്കി ജിംനി. ലോകമെമ്പാടും ജനപ്രിയമായ മോഡലാണ് ജിംനി. ഇപ്പോൾ ഇതാ വാഹനത്തിന്റെ മുഖം മിനുക്കാനൊരുങ്ങുകയാണ് കമ്പനി.

നൂതന സുരക്ഷാ സാങ്കേതികവിദ്യയായിരിക്കും ഫെയ്സ് ലിഫ്റ്റ് ചെ്യത ജിംനിയിൽ ഉണ്ടായിരിക്കുക. ജപ്പാനിലായിരിക്കും അപ്ഡേറ്റ് ചെയ്ത മോഡൽ ആദ്യം അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡ്യുവൽ ക്യാമറ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ട്രാഫിക് സൈൻ റെക്കഗ്നിഷനോടുകൂടിയ പോസ് ഫംഗ്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിവേഴ്സ് ബ്രേക്ക് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകൾ പുതുക്കിയ വേർഷനിൽ ഉണ്ടായിരിക്കും.

ബോക്സി ലുക്കിൽ മാറ്റമുണ്ടായിരിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഫേയ്സ് ലിഫ്റ്റ് ചെയ്യുമ്പോൾ സുരക്ഷാ ഫീച്ചറുകൾക്കാണ് ശ്രദ്ധ ഊന്നുന്നതെങ്കിലും എ‍ഞ്ചിനിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ജിംനി നിലവിൽ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

content highlight: Suzuki Gimny