ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണേഷ്യയിലെ രണ്ട് അയൽക്കാരും ഒരു ആണവയുദ്ധത്തിൻ്റെ വക്കിലായിരുന്നുവെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടിനുമായുമായുള്ള കൂടിക്കാഴ്‌ചയിലാണ് ട്രംപ് തന്‍റെ അവകാശവാദം ആവര്‍ത്തിച്ചത്.
ഇന്ത്യയ്‌ക്കും പാകിസ്ഥാനും മേല്‍ സമ്മര്‍ദം ചെലുത്തിയത് വ്യാപാരം ഉപയോഗിച്ചാണ്. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ വ്യാപാരവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഇതിനാലാണ് ഇരുവരും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ കത്ത തിരിച്ചടി നല്‍കിയതോടെയാണ് പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായത്. പാകിസ്ഥാനിലേയും പാക് അധീന കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങളായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട തിരിച്ചടിയിലൂടെ ഇന്ത്യ ആക്രമിച്ചത്.
എന്നാല്‍ ഇതിന് പാകിസ്ഥാന്‍ പ്രതികാരത്തിന് ശ്രമം നടത്തിയെങ്കിലും ഇന്ത്യന്‍ സായുധ സേന കനത്ത മറുപടി നല്‍കി. പാക് വ്യോമ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആക്രമിച്ചുകൊണ്ടായിരുന്നുവിത്. പിന്നാലെ പാകിസ്ഥാന്‍ ഡിജിഎംഒ അഭ്യര്‍ഥിച്ചതോടെയാണ് വെടിനിര്‍ത്തലിക്ക് എത്തിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുകയാണുണ്ടായത്.
മൂന്നാം കക്ഷി ഇടപെടലുമായി ബന്ധപ്പെട്ടുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് ട്രംപിന്‍റെ ഈ അവകാശവാദം വഴിയൊരുക്കിയത്. എന്നാല്‍ ഇതു പൂര്‍ണമായും തള്ളുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്. ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട ഏത് വിഷയവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷിപരമായി പരിഹരിക്കുമെന്ന നയം വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു