കഴിഞ്ഞ ദിവസം നസ്‌ലെൻ നായകനാവുന്ന മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകൾക്കെത്തിയ ഫഹദ് ഫാസിലിന്റെ കയ്യിലുണ്ടായിരുന്ന ഫോണിനെക്കുറിച്ചുള്ള ചർച്ചയാണ് സമൂഹമാധ്യമങ്ങിൽ ഇടം പിടിക്കുന്നത്. ഫഹദ് ഫോൺ ചെയ്യുന്നൊരു വീഡിയോ വൈറലായതോടെ ആരാധകർ തിരക്കിയത് താരം ഉപയോഗിച്ച കുഞ്ഞൻ കീപാഡ് ഫോണിന്റെ കൂടുതൽ വിവരങ്ങളായിരുന്നു.
കീപാഡ് ഫോൺ ആണെങ്കിൽ കൂടിയും അത്ര ചെറുതായി ഈ ഫോണിനെ കാണേണ്ട കാര്യം ഇല്ല. കാരണം വിലയിൽ അത്ര ചെറുതല്ല ഈ ഫോൺ. ഗ്ലോബൽ ബ്രാൻഡായ വെർടുവിന്റെ Vertu Ascent – 4 GB – Black എന്ന ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത്. വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ ഫോണാണ് ഇത്. ഇതിന്റെ വില ഏതാണ്ട് 1199 ഡോളറാണ് അതായത്, ഏകദേശം ഒരു ലക്ഷം രൂപ.
സ്മാർട്ട് ഫോൺ ഉപേക്ഷിച്ച നടൻ വളരെ കാലമായി കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നത്. കോടികള്‍ പ്രതിഫലം വാങ്ങുന്ന നടൻ ആയിട്ടും എന്തൊരു സിമ്പിൾ ആണെന്നും വെറുമൊരു കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു തരാം ഫോൺ ചെയ്യുന്ന വൈറൽ വീഡിയോയ്ക്ക് താഴെ വന്നിരുന്നത്.
STORY HIGHLIGHT: fahadh faasil keypad phone