തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാനുളള ബൈറോഡുകൾ പലതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകട കെണിയായി മാറിയിട്ട് നാളുകൾ ഏറെയായി. മണക്കാട് നിന്നും അമ്പലത്തറയിലേയ്ക്ക് പോകുന്ന റോഡിൽ ഇടതുവശത്തുളള പോക്കറ്റ് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറയായി.
ഓക്സ്ഫോർഡ് സ്കൂൾ റോഡ് എന്ന് അറിയപ്പെടുന്ന കോർപ്പറേഷന്റെ അധീനതയിലുളൂള ഈ റോഡിന്റെ ദയനീയമായ ശോച്യാവസ്ഥ കാരണം സ്കൂൾ കുട്ടികളും, പ്രദേശത്തെ താമസക്കാരും ദുരിതമനുഭവിക്കുകയാണ്. സ്കൂളിൽ സൈക്കിളിൽ വരുന്ന വിദ്യാർത്ഥികളും ടൂവീലറിൽ രക്ഷകർത്താക്കൾ കൊണ്ടാക്കുന്ന വിദ്യർത്ഥികളും ഈ റോഡിലെ ഗർത്തങ്ങളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യേനയുളള കാഴ്ചയാണ്.
മഴ പെയ്താൽദിവസങ്ങളോളം കെട്ടികിടക്കുന്ന വെള്ളവും പിന്നീട് ഉണ്ടാകുന്ന ചെളിയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത് രാത്രികാലങ്ങളിൽ ഈ റോഡുവഴിയുളള യാത്ര ദുരിതപൂർണ്ണമാണ്. അത് പോലെ തന്നെ ഈ പ്രദേശത്തെ തെരുവ് നായ ശല്യവും രൂക്ഷമാണ്. ഈ റോഡിന്റെ ശോചനിയാവസ്ഥ നേരിട്ടറിയാവുന്ന വാർഡ് കൗൺസിലറോട് നിരവധി തവണ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും അദ്ദേഹവും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇനിയെങ്കിലും ഈ വിഷയത്തിൽ ഇടപെട്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
STORY HIGHLIGHT: the road is broken and the journey is miserable