വേഗത്തിൽ ലഞ്ച് വിഭവം ഒരുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തയ്യറാക്കാൻ സാധിക്കുന്ന ഒരു അടിപൊളി വിഭവമാണ് എഗ്ഗ് റൈസ് അഥവാ മുട്ട ചോറ്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവർക്കും വർക്ക് ചെയ്യുന്നവർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന മുട്ട ചോർ റെസിപ്പി നോക്കിയാലോ.
ചേരുവകൾ
- മുട്ട
- സവാള
- ഇഞ്ചി
- പച്ചമുളക്
- വെളുത്തുള്ളി
- കറിവേപ്പില
- തക്കാളി
- ഉപ്പ്
- മഞ്ഞൾപ്പൊടി
- ചിക്കൻ മസാല
- ചോറ്
- കുരുമുളകുപൊടി
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ചേർത്ത് അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്ത് വേവിക്കാം. ആവശ്യത്തിന് കറിവേപ്പില കൂടി ചേർക്കാം. സവാള വെന്തതിനു ശേഷം തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർത്ത് വഴറ്റാം. ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ചിക്കൻ മസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം. എരിവിനനുസരിച്ച് കുരുമുളകുപൊടി ചേർക്കാം. വേവിച്ച ചോറ് ഇതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം. മുട്ട ചോറ് റെഡി
STORY HIGHLIGHT : egg rice