മിക്ക കറികളിലും നമ്മൾ ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് ചേർക്കാറുണ്ട്. ഇത് കറികൾക്ക് രുചിയും ഗന്ധവും നൽകുന്നു. വീടുകളിൽ വറ്റൽമുളക് വാങ്ങിയാൽ അത് പെട്ടന്ന് കേടാകും. ഈ പ്രശ്‌നത്തിന് എന്തുചെയ്യണമെന്ന് അറിയാത്തവരാണോ നിങ്ങൾ ? എങ്കിൽ ഈ കിടിലൻ ട്രിക്ക് നിങ്ങൾക്കുള്ളതാണ്.
വറ്റൽമുളക് വായു കടക്കാത്ത കണ്ടെയ്നറുകളിൽ അടച്ചു ഫ്രിജിൽ വയ്ക്കണം. വെയിലത്ത് വച്ച് ഉണക്കിയും ഇങ്ങനെ ഫ്രിജിൽ വയ്ക്കാം. എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ ക്രിസ്പിയായി തന്നെയിരിക്കും. വറ്റൽ മുളകിൽ ഈർപ്പം നിലനിന്നാൽ പൂപ്പലിന് കാരണമാകും. അതുകൊണ്ട് സ്റ്റൗവിനോ അടുപ്പിനോ സമീപം മുളകുകൾ സൂക്ഷിക്കരുത്. കൂടാതെ ഉണക്ക മുളക് ഫ്രീസറിവും സൂക്ഷിക്കാം. തണുത്തു പോകില്ല. ഉണക്കമുളക് നന്നായി പൊതിഞ്ഞ് കുപ്പികളിൽ ഇട്ട് ഒരു വർഷത്തോളം ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.