സിപിഐയിലെ ഓഡിയോ വിവാദത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമലാ സദാനന്ദനും കെ.എം ദിനകരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായിരിക്കാൻ പോലും യോഗ്യരല്ലെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം വിമർശനമുന്നയിച്ചത്. കമ്യൂണിസ്റ്റ് ആശയത്തിന് ചേരാത്ത പ്രവർത്തനമാണ് ഇരുവരും നടത്തിയതെന്നും ദയാദാക്ഷിണ്യത്തിലാണ് രണ്ട് നേതാക്കളും പാർട്ടിയിൽ തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇനി ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.