Kerala

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

ഇന്ന് കർക്കിടകം ഒന്ന്. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിളിക്കപ്പെടുന്ന കർക്കടക മാസം പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ കാലമാണ്. ജൂലൈ 24 (വ്യാഴം) കർക്കടകം എട്ടിനാണ് കർക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കർക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.

രാമായണ ഭക്തിക്കു പ്രത്യേകം സമർപ്പിച്ച മാസം കൂടിയാണ് കർക്കിടകം. മത്സ്യമാംസാദികൾ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നൽകുന്ന കാലം.സന്ധ്യാ നേരങ്ങളിൽ എങ്ങും ഉയർന്നു കേൾക്കുന്ന രാമായണ ശീലുകൾ.

കർക്കിടക മാസാരംഭത്തിന് മുൻപ് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കും. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോൾ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം.

പൂർവ്വികരെയും മൺമറഞ്ഞ പിതൃക്കളെയും ഓർമ്മിക്കാനായി കർക്കിടകവാവിന് പിതൃക്കൾക്ക് ബലി ദർപ്പണവും നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നൽകുന്ന മാസം കൂടിയാണ് ഈ കർക്കിടകം. ഈ മാസം തയ്യാറാക്കുന്ന കർക്കിടക കഞ്ഞി ഏറെ പ്രശസ്തമാണ്.

വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.

Latest News