നല്ല കിടിലന്‍ രുചിയില്‍ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കിയാലോ, എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഓറഞ്ച് 2-3 എണ്ണം
തണുത്ത വെള്ളം
പഞ്ചസാര
ഐസ് ക്യൂബുകള്‍
പുതിനയില
തയ്യാറാക്കുന്ന വിധം
ഓറഞ്ചുകള്‍ നന്നായി കഴുകി വൃത്തിയാക്കുക. ഓറഞ്ചിന്റെ തൊലി കളയുക. വെളുത്ത നാരുകള്‍ പരമാവധി നീക്കം ചെയ്യാന്‍ ശ്രമിക്കുക. ഓറഞ്ച് അല്ലികള്‍ ഒരു മിക്‌സിയിലേക്ക് ഇടുക. ഇതിലേക്ക് കുറച്ച് തണുത്ത വെള്ളവും പഞ്ചസാരയും ചേര്‍ക്കുക. നന്നായി അരച്ച ശേഷം, ഒരു അരിപ്പ ഉപയോഗിച്ച് ജ്യൂസ് അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് ആവശ്യാനുസരണം തണുത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ഗ്ലാസുകളിലേക്ക് ഐസ് ക്യൂബുകള്‍ ഇട്ട ശേഷം ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഉടന്‍ തന്നെ വിളമ്പുക. ഇനി പുതിനയില കൊണ്ട് അലങ്കരിക്കാം.