സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിനും തെക്കന്‍ സിറിയയിലെ സര്‍ക്കാര്‍ സേനയ്ക്കും നേരെ ബുധനാഴ്ച ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തി. സിറിയയിലെ ഡ്രൂസ് വിഭാഗത്തിലെ അംഗങ്ങളും ബെഡൂയിന്‍ ഗോത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ആക്രമണം നടന്നത്.
ഞായറാഴ്ച സുവൈദയില്‍ ന്യൂനപക്ഷമായ ഡ്രൂസ് വിഭാഗത്തിലെ അംഗങ്ങളും ബെഡൂയിന്‍ ഗോത്രങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ അതിര്‍ത്തിക്കടുത്തുള്ള സുവൈദയില്‍ താമസിക്കുന്ന ഡ്രൂസ് സമൂഹവും ഇസ്രായേലിലാണ് താമസിക്കുന്നത്. അവര്‍ ഇസ്രായേല്‍ സൈന്യത്തിലും സേവനമനുഷ്ഠിക്കുന്നു. ഡ്രൂസ് ജനതയെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍, സിറിയന്‍ സര്‍ക്കാര്‍ ഡ്രൂസ് ജനതയ്‌ക്കെതിരെ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു.