Kerala

20 ലക്ഷവും പിന്നിട്ട് കേരള പോലീസ് എഫ്.ബി പേജ്: അന്താരാഷ്ട്രതലത്തില്‍ ഏറ്റുവം കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള പോലീസ് സേനയുടെ ഫേസ്ബുക് പേജെന്ന ഖ്യാതിയുടെ കൈവന്നു

കേരള പോലീസിന്റെ ഫേസ്ബുക് പേജ് ഇരുപതു ലക്ഷം ഫോളോവേഴ്‌സ് എന്ന നാഴികക്കല്ലും പിന്നിട്ടു. ജൂലൈ 15 നാണ് കേരള പോലീസ് എഫ്.ബി പേജ് ചരിത്രനേട്ടം പൂര്‍ത്തിയാക്കിയത്. ഇതോടുകൂടി ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറ്റുവം കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള പോലീസ് സേനയുടെ ഫേസ്ബുക് പേജ് ആയിരിക്കുകയാണ് കേരള പോലിസിന്റെ എഫ്.ബി പേജ്. 2011ല്‍ ആരംഭിച്ച പേജ് 2019 ജനുവരി ആയപ്പോള്‍ ഒരു ലക്ഷം ഫോളോവേഴ്‌സിനെ നേടിയിരുന്നു.

തുടര്‍ന്ന് നിയമപാലനത്തിലും പൊതുജങ്ങളുമായുള്ള ആശയസംവാദം നടത്തുന്നതിനും നവമാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചു പഠിക്കുന്നതിനു മൈക്രോസോഫ്റ്റ് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ പഠനവിധയേമാക്കിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജന സമ്പര്‍ക്ക ഇടപെടലുകളില്‍ നിന്ന് വ്യത്യസ്തത സൃഷ്ടിച്ചു ജനകീയ ഇടപെടലിന്റെ നവീന മാതൃക സൃഷ്ഠിക്കാനും പൊതുജനങ്ങളുമായുള്ള സൗഹാര്‍ദപരമായ ഇടപെടലുകളിലൂടെ ജനപിന്തുണ നേടിയെടുക്കാനും ശ്രമിച്ചതാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്.

നിയമപരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേരിട്ട് പറയാതെ സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കികൊണ്ടുള്ള ട്രോളുകള്‍ വൈറല്‍ ആവുകയും പിന്നീടവതന്നെ വാര്‍ത്തയാകുന്നത്തിനും പോലീസ് എഫ്.ബി പേജ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തു സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തതിന്റെ മേല്‍നോട്ടത്തില്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടറും 11 അംഗ ടീമുമാണ് കേരള പോലീസിന്റെ എഫ്.ബി പേജും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ എഫ്.ബി പേജും മറ്റു സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത്.

CONTENT HIGH LIGHTS; Kerala Police FB page crosses 2 million followers: It has become the most followed police force Facebook page internationally

Latest News