SR 175 -സ്‌പോർട്ടി സ്‌കൂട്ടർ അപ്രീലിയ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.26 ലക്ഷം രൂപ ആണ് എക്സ്-ഷോറൂം വില. വമ്പൻ ഫീച്ചറുകളോട് കൂടിയാണ് SR 175 സ്‌പോർട്ടി സ്‌കൂട്ടറിന്റെ വരവ്. എഞ്ചിൻ ഫീച്ചറുകളും മറ്റ് ഫീച്ചറുകളും എന്തൊക്കെയെന്ന് നോക്കാം.
സ്കൂട്ടറിന്റെ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും, രണ്ട് പുതിയ RS 457 -പ്രചോദിത ലിവറികളിലാണ് ഇത് വരുന്നത്. മാറ്റ് പ്രിസ്മാറ്റിക് ഡാർക്ക്, ഗ്ലോസി ടെക് വൈറ്റ്, എന്നിവയ്ക്കൊപ്പം വ്യത്യസ്ഥമായ ഡീക്കലുകളും കാണാം. എന്നിരുന്നാലും, കാഴ്ച്ചയിലുള്ള ഏറ്റവും വലിയ അപ്‌ഡേറ്റ് എന്നത് 457 ഇരട്ടകളിൽ നിന്ന് കടമെടുത്ത പുതിയ 5.5 ഇഞ്ച് കളർ TFT ഡാഷ് ആണ്. തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾക്കൊപ്പം ഇതിന്റെ ലേയൗട്ട് വ്യത്യസ്തമാണ്, കൂടാതെ ബ്ലൂടൂത്ത് കണക്ടിവിറ്റിയും ലഭ്യമാണ്.
അടുത്ത വലിയ മാറ്റം എന്നത് പവർട്രെയിനാണ്, 174.7 സിസിയുടെ കൂടുതൽ ഡിസ്‌പ്ലേസ്‌മെന്റിലേക്ക് എഞ്ചിൻ ബോറ് ചെയ്തിരിക്കുന്നു, ഇത് ഇപ്പോൾ 7,200 ആർപിഎമ്മിൽ 13.08 bhp കരുത്തും 6,000 ആർപിഎമ്മിൽ 14.14 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു, SR 160 -യെക്കാൾ 2.0 bhp കരുത്തും 0.7 Nm ടോർക്ക് വർദ്ധനവും ഇതിനുണ്ട്. ഗിയർബോക്‌സ് ഒരു CVT യൂണിറ്റായി തന്നെ തുടരുന്നു.
മറ്റു ഭാഗങ്ങളുടെ കാര്യത്തിൽ, സ്കൂട്ടറിന്റെ ഫ്രെയിം ഒന്നുതന്നെയാണ്, കൂടാതെ സസ്‌പെൻഷൻ സജ്ജീകരണം ടെലിസ്‌കോപ്പിക് ഫോർക്കും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് ലേയൗട്ടും ആയി തുടരുന്നു. മുമ്പത്തെപ്പോലെ, 12 0-സെക്ഷൻ ടയറുകളുള്ള 14-ഇഞ്ച് വീലുകളിലാണ് സ്കൂട്ടറിൽ വരുന്നത്, അതേസമയം ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത് സിംഗിൾ-ചാനൽ ABS-ന്റെ സഹായത്തോടെയുള്ള ഒരു ഡിസ്ക്-ഡ്രം സജ്ജീകരണമാണ്.
വിപണിയിലുള്ള മത്സരത്തിന്റെ കാര്യത്തിൽ, അപ്‌ഡേറ്റ് ചെയ്ത അപ്രീലിയ SR 175 ഇപ്പോൾ യമഹ എയറോക്സ് 155, ഹീറോ സൂം 160 എന്നിവയോട് ഏറ്റുമുട്ടുന്നു. ഇക്കൂട്ടത്തിൽ ആരാവും കേമൻ എന്ന് നമുക്ക് കണ്ടറിയാം.