Celebrities

ജോഷിയുടെ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ പടത്തിൽ ഉണ്ണി മുകുന്ദനും – unni mukundan and joshi team action film

പ്രമുഖ സംവിധായകൻ ജോഷിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പക്ക ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായി ഒന്നിക്കുന്ന ജോഷി ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ആകാംക്ഷയിലാണ് ആരാധകർ. ജോഷിയ്ക്ക് ഒപ്പം പ്രവർത്തിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

സംവിധായകന്‍ ജോഷിയുടെ ജന്മദിനത്തില്‍ നൽകിയ പിറന്നാള്‍ സമ്മാനമായാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

story highlight: unni mukundan and joshi team action film