ചായയും കോഫിയും ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ വെറൈറ്റിയായി ചൂട് കോഫീ അല്ലാതെ തണുത്ത കോഫി ആയാലോ. തയ്യാറാക്കാം എളുപ്പത്തിൽ ഒരു കോൾഡ് കോഫി.
ചേരുവകൾ
- പാൽ- 2 കപ്പ്
- കാപ്പിപ്പൊടി- 1 1/2 ടേബിൾസ്പൂൺ
- ശർക്കരപൊടി- 3 ടേബിൾസ്പൂൺ
- വാനില എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ
- ചോക്ലേറ്റ് സോസ്- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് തണുത്ത പാലിലേയ്ക്ക് കാപ്പിപ്പൊടിയും, ശർക്കരപ്പൊടി, വാനില എക്സ്‌ട്രാക്റ്റ് എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം. എല്ലാ ചേരുവകളും നല്ല മിനുസമായി കിട്ടുന്നതു വരെ ബ്ലെൻഡ് ചെയ്യാം. ഇനി ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിക്കാം. ഇതിലേയ്ക്ക് ബ്ലെൻഡ് ചെയ്ത കോഫി ഒഴിക്കാം. ആവശ്യമെങ്കിൽ ഐസ്ക്യൂബ് കൂടി ചേർത്ത് കുടിച്ചു നോക്കൂ.
STORY HIGHLIGHT : cold coffee