രുചികരമായ ഒരു വിഭവത്തിനപ്പുറം നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന പോഷകങ്ങളുടെ ശക്തി കേന്ദ്രമാണ് സ്ടോബെറി. സ്ട്രോബെറി കൊണ്ടൊരു ഹെൽത്തി സ്ട്രോബെറി ബനാന സ്മൂത്തി തയ്യാറാക്കിയാലോ.
ചേരുവകൾ
- സ്ട്രോബെറി: 10 എണ്ണം
- ബനാന: 2 എണ്ണം
- റോസ് സിറപ്പ്: 2 ടീ സ്പൂൺ
- പാൽ, പഞ്ചസാര: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി, ഫിലിപ്പിനോ പഴം, ആവശ്യത്തിന് നല്ല തണുത്തപാൽ, പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിൽ ആദ്യം റോസ് സിറപ്പ് ഒരു ടീ സ്പൂൺ ഒഴിക്കുക. ശേഷം തയാറാക്കിവെച്ച സ്മൂത്തി ഒഴിച്ച് മുകളിൽ സ്ട്രോബെറി കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം.
STORY HIGHLIGHT : strawberry banana smoothie