അവൽ മിൽക്ക് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമായ അവൽ മിൽക്ക് കിടിലൻ രുചിയിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- നെയ്യ്- അരടീസ്പൂൺ
- അവൽ- 1 കപ്പ്
- നേന്ത്രപ്പഴം- 2
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ഏലയ്ക്ക- 1 ടീസ്പൂൺ
- നിലക്കടല
- ഉണക്കമുന്തിരി
- പാൽ
- ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു അതിലേയ്ക്ക് നെയ്യ് ചേർത്തു അവൽ ഈ നെയ്യിൽ വറുത്തു മാറ്റാം. അതേ പാനിൽ ഉണക്കമുന്തിരിയും, നിലക്കടലയും വറുക്കാം. നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് ഏലയ്ക്കപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഒരു ഗ്ലാസിലേയ്ക്ക് വറുത്ത അവൽ ഒരു സ്പൂൺ ചേർക്കാം.മുകളിലായി നിലക്കടല, പഴം ഉടച്ചത്, അൽപം ഉണക്കമുന്തിരി എന്നിവ ചേർക്കാം.അൽപം പാൽ ഒഴിച്ച് മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വയ്ക്കാം.
STORY HIGHLIGHT : avil milk