ചൈനീസ് വിപണിയിൽ ഹോണർ X70 സ്മാർട്ട്‌ഫോൺ പുറത്തിറക്കി. ബാംബൂ ഗ്രീൻ, മൂൺ ഷാഡോ വൈറ്റ്, മാജിക് നൈറ്റ് ബ്ലാക്ക്, വെർമില്യൺ റെഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നിലവിൽ ചൈനയിൽ ലഭ്യമായ ഹോണർ X70, 12 ജിബി വരെ റാമും 512 ജിബി പരമാവധി സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റാണ് നൽകുന്നത്.
ഹോണർ എക്സ്70-ന്‍റെ അടിസ്ഥാന 8 ജിബി + 128 ജിബി മോഡലിന് സിഎൻവൈ 1,399 (ഏകദേശം 16,000 രൂപ) ആണ് വില. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി റാം, സ്റ്റോറേജ് വേരിയന്‍റുകൾക്ക് യഥാക്രമം സിഎൻവൈ 1,599 (ഏകദേശം 19,000 രൂപ), സിഎൻവൈ 1,799 (ഏകദേശം 21,000 രൂപ), സിഎൻവൈ 1,999 (ഏകദേശം 24,000 രൂപ) എന്നിങ്ങനെയാണ് വില.
ഡിസ്‌പ്ലേയിൽ അലുമിനോസിലിക്കേറ്റ് ഗ്ലാസ് സംരക്ഷണവും ലഭിക്കുന്നു. അഡ്രിനോ 810 ജിപിയു, 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 6,000 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.79-ഇഞ്ച് 1.5കെ (1,200×2,640 പിക്‌സൽ) അമോൾഡ് ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിന്‍റെ സവിശേഷതയാണ്. ഹോണറിന്‍റെ ഒയാസിസ് ഐ പ്രൊട്ടക്ഷൻ സ്‌ക്രീനും 3,840 ഹെര്‍ട്സ് ഫ്രീക്വൻസി PWM ഡിമ്മിംഗ് നൽകുമെന്ന് കമ്പനി പറയുന്നു.
ഹോണർ എക്സ്70-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.2, ബീഡോ, ജിപിഎസ്, എജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, നാവിക്, എൻഎഫ്‌സി, ക്യുഇസെഡ്എസ്എസ്, യുഎസ്ബി ടൈപ്പ്-സി, വൈ-ഫൈ 6, ഒടിജി എന്നിവ ഉൾപ്പെടുന്നു.
ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറേഷൻ സെൻസർ, കോമ്പസ്, ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി ലൈറ്റ് സെൻസർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു.