ടെസ്‌ലയുടെ മോഡൽ വൈ ഇവിക്ക് ഇന്ത്യൻ വിപണിയിൽ 60 ലക്ഷം രൂപ വിലവരും. ചൊവ്വാഴ്ച വെബ്‌സൈറ്റ് വഴിയാണ് വില പട്ടിക പുറത്തിറക്കിയത്. മുഴുവൻ തുകയും നൽകുന്നവർക്ക് ഈ വിലയ്ക്ക് വാഹനം ലഭിക്കും. അതേസമയം, കൂടുതൽ റേഞ്ച് ഉള്ള റിയർ-വീൽ ഡ്രൈവ് മോഡലിന് 68 ലക്ഷം രൂപയാണ് വില.
യു എസില്‍ മോഡല്‍ വൈയുടെ വില 44,990 ഡോളറാണ്. ചൈനയില്‍ 2,63,500 യുവാനും മുടക്കണം. ജര്‍മനിയിലാകട്ടെ 45,970 യൂറോയാണ് വില. യുഎസിലെ വാഹനത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ 15,000 ഡോളര്‍ കൂടുതലാണ് ഇന്ത്യയിലെ വില.
വര്‍ഷങ്ങള്‍ നീണ്ട ഊഹോപോഹങ്ങള്‍ക്ക് ശേഷമാണ് ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറക്കുന്നത്.
മുംബൈയിലെ പ്രധാന സാമ്പത്തിക മേഖലയായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഷോറൂം.
ചൈനയില്‍ നിര്‍മിച്ച മോഡല്‍ വൈയുടെ ക്രോസോവറുകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. ഈ മാസം അവസാനത്തോടെ രണ്ടാമത്തെ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറക്കുന്നതിനും പദ്ധതിയുണ്ട്.