ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടിയാണ് നിത്യാ മേനോൻ. ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ നഖങ്ങളിൽ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്നാണ് നടി പറഞ്ഞത്. ജീവിതത്തിലാദ്യമായി ചാണകം കൈയിലെടുത്ത അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു നടി.
ഒക്ടോബറിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് നടി അനുഭവം പങ്കുവെച്ചത്. സിനിമയുടെ ഭാഗമായി ചാണക വറളിയുണ്ടാക്കാനും വെറും കൈ കൊണ്ട് അത് ഉരുട്ടാനും പഠിച്ചു എന്ന് അഭിമുഖത്തിൽ നടി പറഞ്ഞു. ചാണകം ഉപയോഗിക്കുന്ന സീൻ ദേശീയ അവാർഡ് സ്വീകരിക്കാൻ പോകുന്നതിന്റെ തലേ ദിവസവും അഭിനയിച്ചിരുന്നുവെന്നും അവാർഡ് സ്വീകരിക്കുന്ന സമയം നഖങ്ങൾക്കിടയിൽ ചാണകമുണ്ടായിരുന്നുവെന്നുമാണ് നടി പറഞ്ഞത്.
ധനുഷ് സംവിധാനവും നിർമാണവും നിർവഹിക്കുന്ന ‘ഇഡ്ഡലി കടൈ’യിൽ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർഥിപൻ, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
content highlight: Nithya Menon