Tech

ടെലി​ഗ്രാമിനെ അത്രയ്ക്കങ്ങ് കണ്ണടച്ച് വിശ്വസിക്കല്ലേ! Telegram

പൈറസി സൈറ്റായാതിനാൽ തന്നെ സുരക്ഷാ ഫീച്ചറുകളുടെ പ്രവർത്തനം ടെലി​ഗ്രാമിൽ പരിമിതമാണ്

സിനിമ, പാട്ടുകൾ, ക്രാക്ക് ചെയ്ത ആപ്പുകൾ തുടങ്ങി വലിയ ഫയലുകൾ കൈമാറ്റം ചെയ്യുന്നതിനായാണ് ടെലി​ഗ്രാമിനെ പലരും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ മെസേജിം​ഗ് ആപ്പാണെങ്കിലും ടെലി​ഗ്രാമിന്റെ ഉപയോ​ഗം ഇത്തരത്തിലാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം സുരക്ഷാ ഫീച്ചറുകൾ ഓഫാക്കി ഡൗൺലോഡ് ചെയ്യുന്ന ഇത്തരം ആപ്പുകൾക്ക് നിങ്ങളുടെ ഫോണിലെ പാസ്‌വേഡുകൾ, ഫോട്ടോകൾ ഉൾപ്പെടെ എല്ലാം ചോർത്താൻ സാധിക്കുമെന്നാണ് പറയുന്നത്.

പൈറസി സൈറ്റായാതിനാൽ തന്നെ സുരക്ഷാ ഫീച്ചറുകളുടെ പ്രവർത്തനം ടെലി​ഗ്രാമിൽ പരിമിതമാണ്. ഇത് ഫോണിന്റെ പരിപൂർണ നിയന്ത്രണവും ഹാക്കർക്ക് സ്വന്തമാക്കാൻ സാധിക്കുന്നതിലേക്ക് നയിക്കും. ഇപ്പോൾ എംഒഡി ‌എപികെ എന്ന യഥാർത്ഥ പതിപ്പിന്റെ പരിഷ്കരിച്ച രൂപമാണ് ടെലി​ഗ്രാമിൽ ലഭിക്കുന്നത്. യഥാർത്ഥ ഡെവലപ്പറായിരിക്കില്ല ഇത് നിർമിക്കുന്നത്. കോഡിം​ഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

ഇ‌ത്തരം സംഘങ്ങൾ ലക്ഷ്യം വെക്കുന്നത് തന്നെ മറ്റ് ഫോണുകളിലെ വിവരങ്ങൾ അപഹരിക്കുന്നതിനായാണ്. ടെലി​ഗ്രാം ​ഗ്രൂപ്പായ ‘GETMODPC’ യിലൂടെയാണ് ഇത്തരം ആപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലയാളികളുൾപ്പടെ 26 ലക്ഷം സബ്സ്ക്രൈബർമാരാണ് ഇതിനുള്ളത്.

content highlight: Telegram