Kerala

നിമിഷപ്രിയയുടെ മോചനം: നയതന്ത്ര സംഘം വേണമെന്ന് ആക്‌ഷൻ കൗൺസിൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്‌ഷൻ കൗൺസിൽ.സുപ്രീംകോടതി ഇന്നു കേസ് പരിഗണിക്കുമ്പോൾ ഈ ആവശ്യം ഉന്നയിക്കും. ജസ്റ്റിസ്‌ വിക്രംനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.കോടതി നടപടികൾ ആരംഭിച്ചാൽ നിമിഷ പ്രിയയുടെ കേസ് അറ്റോണി ജനറൽ അറിയിക്കും. കേന്ദ്ര സർക്കാരിൻ്റെ ഭാ​ഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിക്കും. അതിനിടെ, മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോ​ഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സംഘത്തെ നിയോ​ഗിക്കണമെന്നാണ് ആവശ്യം. ഇതിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.