Health

നെല്ലിക്ക – ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

നെല്ലിക്കയിൽ വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. ഇവയുടെ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

നെല്ലിക്കയിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ നെല്ലിക്ക- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമായ നെല്ലിക്ക- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരുകള്‍ ധാരാളം അടങ്ങിയ നെല്ലിക്ക- ബീറ്റ്റൂട്ട് ജ്യൂസിന് കലോറി വളരെ കുറവാണ്. ഇവ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അയേണിന്‍റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാല്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ച അഥവാ അനീമിയെ തടയാനും നെല്ലിക്ക- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. നെല്ലിക്ക- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.