പപ്പടം കൊണ്ടുണ്ടാക്കുന്ന വടയാണ് പപ്പടവട. ചായക്കടകളിൽ സുലഭമായ ഈ വിഭവം. രുചികരമായും ക്രിസ്പിയായും വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
പച്ചരി മൂന്നോ നാലോ മണിക്കൂർ കുതിർത്തതിനു ശേഷം നന്നായി കഴുകിയെടുത്ത് മിക്സിയിലേക്കിട്ട് വറ്റൽമുളക്, മഞ്ഞൾപ്പൊടി, മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് അയവിൽ മാവ് തയാറാക്കണം. ഇതിലേക്ക് എള്ള്, നല്ലജീരകം, കായം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. പപ്പടവട ഉണ്ടാക്കാനുള്ള എണ്ണ ചൂടാക്കാൻ വയ്ക്കുക. ഓരോ പപ്പടവും നമ്മൾ കൂട്ടി വച്ചിരിക്കുന്ന മാവിൽ രണ്ടുപുറവും മുക്കി മീഡിയം തീയിൽ ഇരുപുറവും മറിച്ചിട്ട് ക്രിസ്‌പി ആവുന്നതുവരെ വറുത്തെടുക്കുക. പപ്പടവട തയ്യാർ.
STORY HIGHLIGHT : pappadavada