ഇയർഫോൺ ഉപയോഗിക്കാൻ ഇന്ന് എല്ലാവർക്കും ഇഷ്ടമാണ്. ഇയർഫോണിലൂടെ കാതിനുള്ളിലേക്ക് ശബ്ദത്തെ തിരുകിക്കയറ്റുമ്പോൾ അത് നമ്മളെ പതിയെ എത്തിക്കുക ഗുരുതരാവസ്ഥയിലേക്കാണ്. എട്ടു മണിക്കൂറോളം നിരന്തരം ഹെഡ്‌ഫോണ്‍സ് ഉപയോഗിച്ച് ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ട യുവതിയുടെ വിവരങ്ങള്‍ കുറച്ച് നാള്‍ മുമ്പാണ് പുറത്ത് വന്നത്. ഹെഡ്ഫോണുകളിലും എയര്‍പോഡുകളിലും അപകടങ്ങൾ പലതാണ്. ചെവിയില്‍ കൃത്യമായി ഫിറ്റാകാത്ത എയര്‍പോഡാണെങ്കില്‍ ചെവിയില്‍ ചെറിയ മുറിവുകള്‍ ഉണ്ടാവാൻ കാരണമാകും. ഇയര്‍ ബഡുകള്‍ ഉപയോഗിക്കുമ്പോള്‍ ചെവിക്കായത്തെ അകത്തേക്ക് തള്ളിവിടുക മാത്രമല്ല ഇത് ഇയര്‍കനാലിന്റെ പുറത്തെ പാളിയിലുള്ള ചെവിക്കായത്തെ തോണ്ടിവെളിയിലെത്തിക്കുകയും ചെയ്യും. ഇത് ചെവിയില്‍ ഡ്രൈനസ് ഉണ്ടാക്കും മാത്രമല്ല അണുബാധയ്ക്കും കേള്‍വി ശക്തി നഷ്ടമാകാനും സാധ്യതയുണ്ടാക്കുകയും ചെയ്യും.
അമിതമായി എയർപോഡുകള്‍ ഉപയോഗിച്ച് പാട്ടുള്‍പ്പെടെ അമിതശബ്ദങ്ങള്‍ കേട്ടാല്‍ ചെവി വലിയ ശബ്ദങ്ങളോട് സെന്‍സിറ്റീവ് ആവുകയും ചെയ്യും. സര്‍വസമയവും ഇയര്‍ബഡ്‌സിലൂടെയുള്ള ശബ്ദം കേട്ട് കേട്ട് ചെവിക്ക് സാധാരണ ശബ്ദം പ്രോസസ് ചെയ്യാന്‍ കഴിയാതെ വരും. അതോടെ സാധാരണ ശബ്ദങ്ങളെ സഹിക്കാന്‍ പറ്റാത്തൊരു രീതിയിലേക്ക് മാറിപോകാനും ഇടയാകും. മാത്രമല്ല ഇത്തരം ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ചെവിയിൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കുള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർഡ്രമ്മിലേക്കെത്തുന്നു. അപ്പോൾ ശക്തിയേറിയ കമ്പനങ്ങൾ ആന്തരകർണത്തിലെത്തും. ഇത് സെൻസറി കോശങ്ങൾക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്പോൾ സെൻസറി കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. കേൾവിപ്രശ്നങ്ങൾ വന്നുതുടങ്ങുകയും ചെയ്യും. 30-40 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേൾവിക്കുറവ് തിരിച്ചറിയാനാകൂ.
അതിനാൽ പാട്ടുകളെ സ്നേഹിക്കുന്നവർക്ക് ഇത് ജീവിതകാലം മുഴുവൻ കേൾക്കണമെങ്കിൽ ഇപ്പോൾ ശബ്ദം കുറച്ച് ഇടവേളകള്‍ എടുത്ത്, വൃത്തിയുള്ള ഇയര്‍ബഡുകള്‍ മാത്രം ഉപയോഗിക്കുന്നതാവും നല്ലത്.
content highlight: Earphone