നല്ല നാടൻ രീതിയിൽ ഒരു ബീഫ് ഉണ്ടാക്കിയാലോ? രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന പെപ്പർ ബീഫ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറക്കുന്ന വിധം
ബീഫ് കഷണങ്ങളാക്കി മുറിക്കുക. പെരുംജീരകം, കറുവപ്പട്ട, സ്റ്റാർ അനൈസ് എന്നിവ പൊടിക്കുക. മഞ്ഞൾപ്പൊടി (1/4 ടീസ്പൂൺ), മുളകുപൊടി (2 ടേബിൾസ്പൂൺ), മല്ലിപ്പൊടി (1 ടേബിൾസ്പൂൺ), കുരുമുളക് പൊടി (ആവശ്യാനുസരണം), തയ്യാറാക്കിയ പൊടി (2 ടീസ്പൂൺ), ഇഞ്ചി (ആവശ്യാനുസരണം), വെളുത്തുള്ളി (8 അല്ലി), പച്ചമുളക് (4 എണ്ണം), കറിവേപ്പില, ഉപ്പ് എന്നിവ ബീഫിൽ പുരട്ടുക. മാരിനേറ്റ് ചെയ്ത ബീഫ് വേവിക്കാൻ വയ്ക്കുക.
മറ്റൊരു പാത്രത്തിൽ എണ്ണയും കടുകും ചേർത്ത് വേവിക്കുക. അത് പൊട്ടി വരുമ്പോൾ ചെറിയ ഉള്ളി ചേർക്കുക. മൃദുവാകുന്നതുവരെ വഴറ്റുക, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മുകളിൽ പറഞ്ഞവയിലേക്ക് മുളകുപൊടി (2 ടീസ്പൂൺ), കുരുമുളക് പൊടി (ആവശ്യാനുസരണം), ഗരം മസാല (1 ടീസ്പൂൺ), മല്ലിപ്പൊടി (1 ടീസ്പൂൺ) എന്നിവ ചേർക്കുക. പച്ചമണം പോയിക്കഴിഞ്ഞാൽ മിശ്രിതം ബീഫിൽ ചേർത്ത് ബീഫ് നന്നായി വേവുന്നതുവരെ വേവിക്കുക.