Recipe

ബേക്കറി രുചിയിൽ തയ്യാറാക്കാം ഒരു അടിപൊളി കപ്പ് കേക്ക് – cup cake

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് കേക്ക് ഐറ്റംസ്. ബേക്കറിയിൽ കിട്ടുന്ന അതെ രുചിയിൽ തയ്യാറാക്കിയാലോ ഒരു അടിപൊളി കപ്പ് കേക്ക്.

ചേരുവകൾ

  • മുട്ട – 2
  • മൈദ – 1കപ്പ്‌
  • പഞ്ചസാര – 3/4 കപ്പ്‌
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • വാനില എസൻസ് – 1 ടേബിൾസ്പൂൺ
  • സൺഫ്ലവർ ഓയിൽ – 1/4 കപ്പ്‌
  • ബേക്കിങ് സോഡാ – 1/2 ടീസ്പൂൺ
  • പാൽ – അരക്കപ്പ്

തയ്യാറാക്കുന്ന വിധം

മുട്ടയും വാനില എസൻസും ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക. ശേഷം അതിലേക്ക് പഞ്ചസാരയും ബേക്കിങ് സോഡയും ബേക്കിങ് പൗഡറും മൈദ പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് സൺഫ്ലവർ ഓയിൽ പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഈ കേക്ക് ബാറ്റർ ഒരു ഗ്ലാസ് അല്ലെങ്കിൽ പേപ്പർ കപ്പ്‌ കേക്ക് പാത്രത്തിൽ പകുതി നിറയ്ക്കാം.

ഇനി ഒരു പ്രഷർ കുക്കറിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തതിനു ശേഷം തയാറാക്കിവച്ചിരിക്കുന്ന ഓരോ കപ്പുകളും പ്രഷർ കുക്കറിലേക്ക് ഇറക്കിവച്ച് കൊടുക്കാം. 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം.

STORY HIGHLIGHT : cup cake