Food

ബട്ടർ നാൻ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

ബട്ടർ നാൻ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. ഇന്ത്യൻ റെസ്റ്റാറന്‍റുകളിലെല്ലാം ആവശ്യക്കാർ ഏറെയുള്ള ഐറ്റമാണ് നാൻ.

ആവശ്യമായ ചേരുവകൾ

  • മൈദ – നാല്​ കപ്പ്
  • ഓയിൽ – 1/4 കപ്പ്
  • ഉപ്പ് – 1/2 ടീസ്പൂൺ
  • ആക്റ്റീവ് ഡ്രൈ യീസ്റ്റ് -ഒന്നര ടീസ്പൂൺ
  • പഞ്ചസാര – 1 ടീസ്പൂൺ
  • ചെറുചൂടുവെള്ളം – 3/4 കപ്പ്
  • ചെറുചൂട് പാൽ – 3/4 കപ്പ്
  • ബട്ടർ – 3-4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ യീസ്റ്റ്, പഞ്ചസാര, 1/4 കപ്പ് വെള്ളം എന്നിവ ചേർ‍ത്ത് മിക്സ് ചെയ്‌ത് 10 മിനിറ്റ് മാറ്റി വയ്ക്കണം. വേറെ ബൗളിൽ മൈദയും ഉപ്പും മിക്സ് ചെയ്യണം. എന്നിട്ട് യീസ്റ്റും പാലും എണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കണം. ഇടക്ക്​ വെള്ളം ഒഴിച്ച് കൊടുക്കാം. നല്ല സോഫ്റ്റ് മാവ് കിട്ടുന്നത് വരെ 4-5 മിനിറ്റ് നന്നായി കുഴച്ചു എടുക്കണം. ശേഷം രണ്ട്​ മണിക്കൂർ അടച്ചു മാറ്റി വയ്ക്കണം.

രണ്ട് മണിക്കൂർ കഴിഞ്ഞ് മാവ് ചെറുതായി കുഴയ്ക്കണം. ഇത് ഉരുട്ടി എടുക്കാം.ഓരോ ബോളും കനം കുറച്ചു പരത്തി എടുക്കണം. ഒരു പാൻ ചൂടാക്കാൻ വെക്കണം. ചൂടായ പാനിലേക്ക് പരത്തി വെച്ച നാൻ ഇട്ടു കൊടുക്കണം. മുകളിൽ പൊങ്ങി വരുന്ന സമയത്ത്​ ഫ്രൈയിങ് പാൻ കമിഴ്ത്തി തീയിൽ കാണിച്ചു മറുവശം ചുട്ടെടുക്കുക. ശേഷം ബട്ടർ തേച്ച് ചൂടോടെ വിളമ്പാം.