ഉച്ചയ്ക്ക് ഊണിന് ഒരു വെറൈറ്റി കറി വെച്ചാലോ? രുചികരമായ കുമ്പളൻ മാങ്ങാ കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മാങ്ങ-1
- കുമ്പളങ്ങ -250 ഗ്രാം
- പച്ചമുളക് – 2 എണ്ണം
- മഞ്ഞൾപ്പൊടി – ഒരു ടീ സ്പൂൺ
- മുളകുപൊടി -1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- കടുക് – ഒരു ടീസ്പൂൺ
- ഉലുവ – ഒരു നുള്ള്
- നല്ല ജീരകം -1/4 ടീസ്പൂൺ
- വറ്റൽമുളക് – മൂന്നെണ്ണം
- തേങ്ങാ ചിരവിയത് -1 കപ്പ്
- തൈര് -1കപ്പ്
തയ്യാറാക്കുന്ന വിധം
മാങ്ങയും കുമ്പളങ്ങയും തൊലി ചെത്തികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഇതിലേക്കു ചെറിയ ഉള്ളി കഷ്ണങ്ങൾ, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.അതിലേക്ക് നാളികേരവും നല്ലജീരകവും തൈരും അരച്ച് ചേർത്ത് ഒരു തിള വരുമ്പോൾ സ്റ്റൊവ് ഓഫ് ചെയ്യുക.
ഒരു ഫ്രൈയിങ് പാൻ ചൂടായി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ഉലുവ ഇട്ടു കൊടുത്തു കടുക് ചേർക്കാം, പൊട്ടിക്കഴിഞ്ഞാൽ വറ്റൽ മുളകും കറിവേപ്പിലയും ചെത്തി മൂടിവെച്ചു 1 മണിക്കൂറിനു ശേഷം കഴിക്കാം.