Food

ഉച്ചയൂണ് കുശാലാക്കാൻ കു​മ്പ​ള​ൻ മാ​ങ്ങാ ക​റി ആയാലോ?

ഉച്ചയ്ക്ക് ഊണിന് ഒരു വെറൈറ്റി കറി വെച്ചാലോ? രുചികരമായ കു​മ്പ​ള​ൻ മാ​ങ്ങാ ക​റി റെസിപ്പി നോക്കാം.

ആവശ്യമായ ചേ​രു​വ​ക​ൾ

  • മാ​ങ്ങ-1
  • കു​മ്പ​ള​ങ്ങ -250 ഗ്രാം
  • ​പ​ച്ച​മു​ള​ക് – 2 എ​ണ്ണം
  • മ​ഞ്ഞ​ൾ​പ്പൊ​ടി – ഒ​രു ടീ ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
  • വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്
  • ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന്
  • ക​ടു​ക് – ഒ​രു ടീ​സ്പൂ​ൺ
  • ഉ​ലു​വ – ഒ​രു നു​ള്ള്
  • ന​ല്ല ജീ​ര​കം -1/4 ടീ​സ്പൂ​ൺ
  • വ​റ്റ​ൽ​മു​ള​ക് – മൂ​ന്നെ​ണ്ണം
  • തേ​ങ്ങാ ചി​ര​വി​യ​ത്‌ -1 ക​പ്പ്
  • തൈ​ര് -1ക​പ്പ്

തയ്യാറാക്കുന്ന വിധം

മാ​ങ്ങ​യും കു​മ്പ​ള​ങ്ങ​യും തൊ​ലി ചെ​ത്തി​ക​ള​ഞ്ഞു ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ചു വ​യ്ക്കു​ക. ഇ​തി​ലേ​ക്കു ചെ​റി​യ ഉ​ള്ളി ക​ഷ്ണ​ങ്ങ​ൾ, പ​ച്ച​മു​ള​ക്, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, ഉ​പ്പ്, ക​റി​വേ​പ്പി​ല, ഒ​രു ടീ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ചേ​ർ​ത്തു ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. കു​റ​ച്ചു വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക.​അ​തി​ലേ​ക്ക് നാ​ളി​കേ​ര​വും ന​ല്ല​ജീ​ര​ക​വും തൈ​രും അ​ര​ച്ച് ചേ​ർ​ത്ത് ഒ​രു തി​ള വ​രു​മ്പോ​ൾ സ്റ്റൊ​വ്‌ ഓ​ഫ് ചെ​യ്യു​ക.

ഒ​രു ഫ്രൈ​യി​ങ് പാ​ൻ ചൂ​ടാ​യി വ​രു​മ്പോ​ൾ കു​റ​ച്ചു വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ക്കു​ക. ചൂ​ടാ​യി വ​രു​മ്പോ​ൾ ഉ​ലു​വ ഇ​ട്ടു കൊ​ടു​ത്തു ക​ടു​ക് ചേ​ർ​ക്കാം, പൊ​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ വ​റ്റ​ൽ മു​ള​കും ക​റി​വേ​പ്പി​ല​യും ചെ​ത്തി മൂ​ടി​വെ​ച്ചു 1 മണിക്കൂ​റി​നു ശേ​ഷം ക​ഴി​ക്കാം.