Entertainment

‘ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി,അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാന്‍’; സുരേഷ് കൃഷ്ണ

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സുരേഷ് കൃഷണ. ആദ്യ കാലങ്ങളില്‍ നെഗറ്റീവ് റോളുകളില്‍ ശ്രദ്ധേയനായ സുരേഷ് കൃഷ്ണ പിന്നീട് കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ട് . മുമ്പ് ചെയ്ത സിനിമകളിലെ വേഷങ്ങള്‍ കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ട്രോളുകള്‍ ജീവിതത്തിലുണ്ടാക്കിയ മാറ്റം എന്താണെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

സുരേഷ് കൃഷ്ണയുടെ വാക്കുകള്‍….

‘ഞാന്‍ എല്ലാവരുടെയും മുന്നില്‍ നല്ലവനായി തന്നെ നിലനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഈ കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രോളുകള്‍ ഫേമസായത്. എന്റെ മക്കളുണ്ടാകുന്നതിന് മുമ്പ് ഞാന്‍ ചെയ്തുവെച്ച സിനിമകളായിരുന്നു അതൊക്കെ. എല്ലാ ദിവസവും ഓരോരുത്തന്മാര്‍ പഴയ സിനിമകളൊക്കെ കുത്തിപ്പൊക്കിക്കൊണ്ടുവരും. അതെല്ലാം പെട്ടെന്ന് വൈറലാവും. എന്റെ മക്കള്‍ ഇതൊക്കെ കണ്ടിട്ട് ‘അച്ഛന്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ’ എന്ന് ചോദിക്കും. ഈ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി. അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍, എന്റെ ഓരോ സിനിമയിലും ഞാന്‍ പോലുമറിയാതെ ചെയ്ത ഇങ്ങനത്തെ കാര്യങ്ങള്‍ പെട്ടെന്ന് ലോകം മൊത്തം അറിഞ്ഞു.’