Tech

​ഗൂ​ഗിൾ പികസ്ൽ 10 സീരിസ് ഉടനെത്തും; തീയതി പുറത്തുവിട്ട് കമ്പനി | Google pixel

​ഗൂഗിള്‍ പിക്‌സല്‍ 10, 10 പ്രോ, 10 പ്രോ എക്‌സ്എല്‍, 10 പ്രോ ഫോള്‍ഡ് എന്നീ ഫോണുകളായിരിക്കും 10 സീരിസിൽ പുറത്തെത്തുക

ഗൂ​ഗിളിന്റെ പിക്‌സല്‍ 10 സീരീസ് ഡിവൈസുകള്‍ പുറത്തിറങ്ങുന്ന തീയതി പ്രഖ്യാപിച്ച് കമ്പനി. മേയ്ഡ് ബൈ ഗൂഗിള്‍ പരിപാടിയിലാണ് ഓഗസ്റ്റ് 20 ന് പുതിയ പിക്സൽ ഡിവൈസുകൾ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

​ഗൂഗിള്‍ പിക്‌സല്‍ 10, 10 പ്രോ, 10 പ്രോ എക്‌സ്എല്‍, 10 പ്രോ ഫോള്‍ഡ് എന്നീ ഫോണുകളായിരിക്കും 10 സീരിസിൽ പുറത്തെത്തുക. ഒപ്പം പിക്‌സല്‍ വാച്ച് 3, പിക്‌സല്‍ ബഡ്‌സ് പ്രോ 2 എന്നിവയും എത്തുമെന്നാണ് ലീക്കഡ് റിപ്പോർട്ടുകൾ പറുയുന്നത്. ടെലിഫോട്ടോ ക്യാമറ ഉൾപ്പടെ ബേസ് മോഡലിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് പുറത്തെത്തിയ റിപ്പോർട്ടുകളിലെ വിവരങ്ങൾ. എന്നാൽ ക്യാമറയിലും ഹാര്‍ഡ് വെയറിലും വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കില്ലെന്നും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോ‍ഡലുകൾക്ക് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

മെച്ചപ്പെട്ട എഐ ഫീച്ചറുകളും, പ്രൊസസര്‍ ടെന്‍സര്‍ ജി5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഗൂഗിളിന്റെ ജെമിനി എ ഐ ഫീച്ചറുകളും പിക്‌സല്‍ വാച്ച് 4 ൽ ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.

content highlight: Google pixel