പത്തനംതിട്ടയില്‍ അനാഥ മന്ദിരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാരിയുടെ മകനെ പോക്‌സോ കേസിൽ പ്രതിചേര്‍ത്തു. യുവതി പ്രായപൂര്‍ത്തിയാകും മുമ്പ് ഗര്‍ഭിണിയായിരുന്നുവെന്ന സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞമാസം പുറത്തുവന്ന സംഭവത്തിൽ അന്വേഷണത്തിനുശേഷമാണ് യുവാവിനെതിരായ നടപടി ആരംഭിച്ചത്. കൂടാതെ മറ്റൊരു പെണ്‍കുട്ടിയെ അടിച്ചെന്ന പരാതിയില്‍ സ്ഥാപനം നടത്തിപ്പുകാരിക്കെതിരേയും കേസെടുത്തു.
STORY HIGHLIGHT: adoor orphanage minor pregnancy controversy