പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സംശയിച്ച 32കാരന്റെ പരിശോധന ഫലം നെഗറ്റീവ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പുറത്തുവന്നത്. നിലവിൽ പാലക്കാട് ചികിത്സയിലുഉള്ള യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. പാലക്കാട് നിപ ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ മകനായ ഇദ്ദേഹത്തിന് നിപ സംശയിച്ചതിനെ തുടർന്നാണ് തുടര്‍ പരിശോധന നടത്തിയത്.
പിതാവായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കാരനായ മകനായിരുന്നു.
STORY HIGHLIGHT: 32 year old man nipah tests negative