പാലക്കാട് ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെയാണ് വടകരപ്പതി പഞ്ചായത്ത് കിണര്‍പള്ളം സ്വദേശി ജോസഫ് പരാതിയുമായി എത്തിയത്.
ആധാര്‍ കാര്‍ഡ് കൈയിലില്ലെന്നും പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും ആധാർ കൈവശമില്ലാതെ ഒപി എടുക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നെന്ന് കുടുംബം പരാതിയില്‍ പറയുന്നു. എന്നാല്‍, ആധാര്‍ കാര്‍ഡില്ലാത്തതുകൊണ്ട് ഒപി ടിക്കറ്റ് നല്‍കാതിരിക്കുകയോ ചികിത്സ നല്‍കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
STORY HIGHLIGHT: six year old boy was denied treatment