ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്‍ത്താവിനെ സ്നേഹിക്കുന്നതിനാൽ വിവാഹബന്ധം അവസാനിപ്പിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും ഹർജിയിൽ യുവതി പറഞ്ഞിരുന്നു. എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
STORY HIGHLIGHT: bombay high court