തേവലക്കര ബോയ്‌സ് സ്‌കൂളിൽ വിദ്യാർത്ഥി ഷേക്കേറ്റു മരിച്ച സംഭവത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളിലെത്തി അപകടസ്ഥം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ധനമന്ത്രി കെ. എൻ. ബാലഗോപാലും അപകടസ്ഥലം സന്ദർശിച്ചു. മന്ത്രിമാർ മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
മുൻകരുതലുകൾ സ്വീകരിക്കാതിരുന്ന എല്ലാവരുടെയും പേരിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. കേരളത്തിൽ ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.