കനത്ത മഴയെത്തുടർന്ന് ഒരു ദിവസം നിർത്തിവച്ച അമർനാഥ് യാത്ര പുനരാരംഭിച്ചു. 7,908 ഭക്തർ അടങ്ങുന്ന പതിനാറമത്തെ ബാച്ചാണ് ഇന്ന് പുലർച്ചെ ജമ്മുവിൽ നിന്ന് പുറപ്പെട്ടത്. പഹൽഗാം, ബാൽതാൽ റൂട്ടുകളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് പുലർച്ചെ പുറപ്പെട്ട 7,908 ഭക്തരിൽ 5,029 പേർ പഹൽഗാമിലേക്കും 2,879 പേർ ബാൽതാലിലേക്കും പുറപ്പെട്ടു. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ അടക്കം 261 വാഹനങ്ങളാണ് യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്.