India

എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു – rape case accuse died in police encounter

ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ യുവാവുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു. നിരവധികേസുകളില്‍ പ്രതിയായ മനു എന്ന കുറ്റവാളിയാണ് കൊല്ലപ്പെട്ടത്. എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവെയാണ് പ്രതിയുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.

കായംഗഞ്ജ് സ്വദേശിനിയായ കുട്ടി അമ്മയ്‌ക്കൊപ്പം മൊഹമ്മദാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബന്ധുവീട്ടില്‍ ഒരു ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മറ്റൊരു കുട്ടിക്കൊപ്പം അടുത്തുള്ള മാന്തോപ്പിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അപരിചിതനായ ഒരാള്‍ അടുത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന കുട്ടി പറഞ്ഞത്. അടുത്ത ദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

മനുവിന്റെ ആക്രമണത്തില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഇന്‍-ചാര്‍ജ് സച്ചില്‍ സിങ് ചൗധരിക്കും കോണ്‍സ്റ്റബിള്‍ അമര്‍ദീപിനും വെടിയേറ്റു. വെടിയേറ്റ മനുവിനെ പോലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

story highlight: rape case accuse died in police encounter