Recipe

ബാക്കി വന്ന ചപ്പാത്തി കൊണ്ടൊരു കിടിലൻ നൂഡിൽസ് തയ്യാറാക്കിയാലോ – chappathi noodles

ചപ്പാത്തി ഇഷ്ടമല്ലാത്തവരാണോ നിങ്ങൾ എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ ചപ്പാത്തി കൊണ്ടൊരു നൂഡിൽസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകൾ

  • ചപ്പാത്തി – 3
  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
  • സവാള – 1
  • കാബേജ് – 1 കപ്പ്‌
  • കാരറ്റ് – 1/2 കപ്പ്
  • കാപ്സിക്കം – 1/2 കപ്പ്
  • ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
  • സോയാസോസ് – 1 ടീസ്പൂൺ
  • റെഡ് ചില്ലി സോസ് – 1 ടീസ്പൂൺ
  • ഗ്രീൻ ചില്ലി സോസ് – 1 ടീസ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • ഉപ്പ്‌

തയ്യാറാക്കുന്ന വിധം

ചപ്പാത്തി കനം കുറച്ചു നീളത്തിൽ നുറുക്കുക. എണ്ണചൂടാക്കി ചപ്പാത്തി വറുത്തെടുക്കുക. ഒരു പാനിൽ എണ്ണ ചൂടായാൽ വെളുത്തുള്ളി ചേർത്ത് വഴന്നു വന്നതിനു ശേഷം സവാള ചേർക്കുക. സവാള ഒന്നു വഴന്നു വന്നതിനു ശേഷം പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെന്തതിനു ശേഷം സോസുകളും ചപ്പാത്തിയും ചേർക്കുക. നല്ലവണ്ണം യോജിപ്പിച്ചതിനു ശേഷം വാങ്ങാം, ചപ്പാത്തി നൂഡിൽസ് തയാർ…

STORY HIGHLIGHT : chappathi noodles