ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ പങ്കാളിയായ ഹമാസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇയാദ് നറ്റ്‌സറിനെ വധിച്ചതായി ഇസ്രയേല്‍. ജബാലിയ ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ററായിരുന്ന ഇയാദ് നറ്റ്സറിനെയാണ് വധിച്ചത്. ജൂലൈ പത്തിനായിരുന്നു സംഭവം എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കുന്നത്.
ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിനിടെ ഇയാദിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാൾ ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇയാളുടെ കൂടെ മറ്റ് രണ്ട് നേതാക്കളെ കൂടെ വധിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്.