Kerala

പത്ത്‌ ലക്ഷത്തോളം രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ

തൃശൂർ: തൃശൂർ കുന്നംകുളത്ത്‌ വൻ ചീട്ടുകളി സംഘം പിടിയിൽ. ആളൂർ റോഡിലെ വീട്ടിൽ നിന്നാണ്‌ പത്ത്‌ ലക്ഷത്തോളം രൂപയുമായാണ് പതിനഞ്ചംഗ സംഘം പിടിയിലായത്.

രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരിൽ നിന്ന് 19 മൊബയിൽ ഫോണുകളും, അഞ്ച്‌ കാറുകളും പൊലീസ്‌ പിടിച്ചെടുത്തു.

വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ചീട്ടുകളി സംഘത്തെയാണ് ഡാൻസാഫ്‌ സംഘവും, കുന്നംകുളം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.