Kerala

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിച്ചും, പ്രാർത്ഥനകൾ നേർന്നും മിഡ്‌ലാൻഡ്‌സ് റീജണിൽ അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായി; വിവിധ അനുസ്മരണ സമ്മേളനങ്ങളിൽ ചാണ്ടി ഉമ്മൻ എം എൽ എ അടക്കം നേതാക്കൾ ഓൺലൈനായി പങ്കെടുക്കും

ബോൾട്ടൻ: ജനകീയ നേതാവും, കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സ് റീജണിൽ ആരംഭം കുറിച്ചു. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിച്ചും, പ്രാർത്ഥനകൾ നേർന്നും, ഐഒസി കേരള ചാപ്റ്റർ യൂണിറ്റുകളുടെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സ് റീജണിൽ അനുസ്മരണ ചടങ്ങുകൾക്ക് ആരംഭമായി. ബ്ലാക്‌പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിന് ജിബീഷ് തങ്കച്ചൻ, ജെറി കടമല, മോൺസൺ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.

ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ടും, മിഡാലാൻഡ്‌സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം തുടങ്ങിയവർ മിഡ്‌ലാൻഡ്‌സിലെ വിവിധ യൂണിറ്റുകളിലെ അനുസ്മരണ പരിപാടികളിൽ സംബന്ധിക്കും.

ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ തുടങ്ങിയ ഐഒസി യൂണിറ്റുകളിൽ വെള്ളിയാഴ്ചയും,സ്കോട്ട്ലൻഡ്, കവൻട്രി, ലെസ്റ്റർ യൂണിറ്റുകളിൽ ശനിയാഴ്ചയും, അക്റിങ്ട്ടൺ, ബോൾട്ടൻ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചയും പുഷ്പാർച്ചനയും, സമുചിതമായ അനുസ്മരണവും സംഘടിപ്പിക്കും. വിവിധ ഇടങ്ങളിലെ ചടങ്ങുകൾക്ക് ഡോ. ജോബിൻ മാത്യു, ജിബ്സൺ ജോർജ്, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ജോർജ് ജോൺ, വി പുഷ്പരാജൻ, ഐബി കെ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

ഒഐസിസി സംഘടന ഐഒസി സംഘടനയുമായി ലയിക്കുകയും അതിന്റെ ഭാഗമായി ഐഒസി കേരള ഘടകം യൂണിറ്റായി മാറിയശേഷം നടക്കുന്ന പൊതുപരിപാടിയായ ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ച് യൂണിറ്റിന് ഔദ്യോഗിക ചുമതലാപത്രം . തഥവസരത്തിൽ കേരള ചാപ്റ്റർ ഭാരവാഹികൾ കൈമാറുന്നതുമാണ്.