കൊല്ലം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകിയെന്നും
മറ്റു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി.
കുറ്റം ചെയ്തവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകും. ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പാടില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയും കരിങ്കൊടി കാണിക്കുകയാണ്. പുതിയൊരു അപകടം ഉണ്ടാകുന്ന രീതിയിൽ കാറിന് മുന്നിൽ എടുത്തു ചാടുകയാണ്.
കരിങ്കൊടി കാണിക്കുന്നവർ കുടുംബത്തെ സഹായിക്കാൻ ഒരു നടപടിയും എടുത്തില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. കുടുംബത്തിനുവേണ്ടിയുള്ള സഹായം അടിയന്തരമായി തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.