Kerala

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന്റെ ദേഹത്തിലൂടെ ബസ് കയറി; ദാരുണാന്ത്യം | Accident

തൃശൂര്‍: തൃശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് വീണ യുവാവ് മരിച്ചു. ബൈക്ക് വെട്ടിച്ചപ്പോൾ ബസ് കയറിയാണ് യുവാവ് മരിച്ചത്.

എൽത്തുരുത് സ്വദേശി എബൽ (24 )ആണ് മരിച്ചത്.അയ്യന്തോള്‍ ജംങ്ഷനിലാണ് അപകടം നടന്നത്. ഈ മാസം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്.