കൊല്ലം: ഈ അധ്യയന വര്‍ഷമാണ് മിഥുന്‍ കൊല്ലം തേവലക്കര ഹൈസ്കൂളില്‍ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല.
അതിനിടെയാണ് അതേ സ്കൂള്‍ മൈതാനത്ത് വെച്ച് തന്നെയാണ് എട്ടാം ക്ലാസുകാരനായ മിഥുനിന്‍റെ ജീവന്‍ കൂട്ടുകാരുടെ മുന്നില്‍ വെച്ച് പൊലിയുന്നത്.ക്ലാസ് തുടങ്ങിയിട്ട് അധിക നാള്‍ ആയില്ലെങ്കിലും വലിയൊരു സൗഹൃദ വലയം മിഥുന്‍ ഉണ്ടാക്കിയെടുത്തത്.
മികച്ച ഫുട്ബോള്‍ കളിക്കാരന്‍ കൂടിയാണ് മിഥുന്‍. രണ്ട് ദിവസം മുന്‍പ് നടന്ന സെലക്ഷന്‍ ട്രയലിലും അവന്‍ പങ്കെടുത്തിരുന്നു.മിഥുന് ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ വേദനയോടെ പറയുന്നു.
ഈ വര്‍ഷം എന്‍സിസിയില്‍ ചേരണമെന്ന ആഗ്രഹവും മിഥുന്‍ പ്രകടിപ്പിച്ചിരുന്നെന്നും അതിനായി എന്‍റോള്‍ചെയ്തിരുന്നുവെന്നും കൂട്ടുകാര്‍ പറഞ്ഞു.