Kerala

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം നിസാരവൽക്കരിച്ചിട്ടില്ല; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി | kollam school

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ഇബി സേഫ്റ്റി ഡയറക്ടർ കൂടുതൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളിനു മുകളിലെ ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ സംഭവം നിസ്സാരവൽക്കരിച്ചു എന്ന വാദം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.