India

ഭാര്യയ്ക്ക് അവിഹിത ബന്ധം; ലൈവിൽ യുവാവ് ജീവനൊടുക്കി | Death

ഡല്‍ഹി; നിഹാര്‍ വിഹാറില്‍ 31 വയസ്സുള്ള യുവാവ് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ഓണ്‍ ചെയ്ത് ജീവനൊടുക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ലൈവായി ജീവനൊടുക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വികാസ് എന്നയാളാണ് മരിച്ചത്. തന്റെ ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് ലൈവ് വീഡിയോയില്‍ വിശദമായി പറഞ്ഞുകൊണ്ടാണ് സ്വയം ജീ വനൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദാരുണമായ മരണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.