നടി സംഗീത ബിജ്‌ലാനിയുടെ പുണെ മാവലിലുള്ള ഫാം ഹൗസില്‍ മോഷണം. ടിവി സെറ്റും വീട്ടുപകരണങ്ങളും സിസിടിവികളും നശിപ്പിച്ചതായി നടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് സംഭവം. നാലുമാസത്തിന് ശേഷം പവ്ന ഡാമിനടുത്തുള്ള ടിക്കോണ ഗ്രാമത്തിലെ ഫാം ഹൗസില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് നടി പൊലീസിനെ അറിയിച്ചു.