കൊച്ചി: ലിംഫെഡീമ രോഗികള്‍ക്ക് സമഗ്രമായ പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആസ്റ്റര്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ലിംഫെഡീമ ആരംഭിച്ചു. പ്ലാസ്റ്റിക് സര്‍ജറി ദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ‘സ്പര്‍ശം 2.0’ എന്ന പരിപാടിയില്‍ ചലച്ചിത്രതാരം ഇര്‍ഷാദ് അലി ലിംഫെഡീമ സെന്റര്‍ ഉദ്ഘാടനം ചെയ്തു.
ശരീരത്തില്‍ വെള്ളം (വെളുത്ത രക്താണുക്കള്‍ അടങ്ങിയ നിറമില്ലാത്ത ദ്രാവകം) അടിഞ്ഞുകൂടുന്നതാണ് ലിംഫെഡീമ. ഇത് വീക്കം, അസ്വസ്ഥത, ചലനശേഷി കുറയ്ക്കല്‍ എന്നിവയിലേക്ക് നയിക്കും. ലിംഫെഡീമ ബാധിതരായ രോഗികള്‍ക്ക് നൂതന ചികിത്സാസഹായത്തോടെ സമഗ്ര പരിചരണം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ കേന്ദ്രം.
ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. നളന്ദ ജയദേവ്, ചീഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ദിലീപ് പണിക്കര്‍, പ്ലാസ്റ്റിക് റീകണ്‍സ്ട്രക്ടീവ് ആന്‍ഡ് ഏസ്‌തെറ്റിക്ക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പോള്‍ ജോര്‍ജ് , അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജോര്‍ജ് തളിയത്ത്, പ്ലാസ്റ്റിക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ആശിഷ് എസ് ചൗധരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.