ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എം പി പി സന്തോഷ് കുമാർ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുയായിരുന്നു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിൽ പറയുന്നു.ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സന്തോഷ് കുമാർ എം പി അമിത് ഷായ്ക്ക് കത്തയച്ചത്. പതിറ്റാണ്ടുകളായി കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരിക്കുന്ന കത്തിൽ പൊലീസ്, എസ്ഐടി അന്വേഷണങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നുണ്ട്.
ധര്‍മ്മസ്ഥലയിലും പ്രദേശങ്ങളിലും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍, ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് താന്‍ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലുമായി ഒരാൾ എത്തിയതാണ് കേസിലെക്ക് വഴിതെളിച്ചത്.. ഇതിനുള്ള തെളിവുകളും അയാള്‍ നല്‍കിയതോടെ, ഇന്ത്യ നടുങ്ങി. പിന്നാലെ നാട്ടുകാര്‍ ഇളകി. വിദ്യാര്‍ത്ഥികളടക്കം 100ലേറെ സ്ത്രീകളെ പീഡിപ്പിച്ച് കൊന്നുവെന്നാണ് അവര്‍ പറയുന്നത്. ഈ പ്രദേശത്തുമാത്രം ഇരുനൂറോളം സ്ത്രീകളെ കാണാതായിട്ടുണ്ട്.